Kerala

നിയമസഭയിലേക്ക് മത്സരിക്കാന്‍ കച്ചകെട്ടി 5 എംപിമാര്‍; കോൺഗ്രസിൽ തർക്കം

Posted on

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിലെ അഞ്ച് എംപിമാര്‍ ഹൈക്കമാന്‍ഡിനെ താല്‍പ്പര്യം അറിയിച്ചു. കെ സുധാകരന്‍, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, എം കെ രാഘവന്‍ എന്നിവരാണ് താല്‍പ്പര്യം അറിയിച്ചത്. കെസി വേണുഗോപാല്‍ മത്സരിക്കുമെന്നും അഭ്യൂഹമുയര്‍ന്നിരുന്നു. എംപിമാരെ മത്സരിപ്പിക്കുന്നതില്‍ കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നാണ് സൂചന.

എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് ബെന്നി ബഹനാന്‍ എംപി അറിയിച്ചിട്ടുണ്ട്. എംപിമാര്‍ മത്സരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍വാങ്ങുമെന്ന് ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. എംപിമാര്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഇന്ന് ചേരുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചയായേക്കില്ല. മുന്‍മന്ത്രി ജി സുധാകരന്‍ സിപിഎം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍, അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും ചര്‍ച്ചയുണ്ടായേക്കില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version