Kerala

ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല; സഹോദരി

Posted on

ലോൺ ആപ്പ് സമ്മർദ്ദത്തെ തുടർന്നാണ് കണ്ണൂർ അഞ്ചരക്കണ്ടിയിൽ BDS വിദ്യാർഥി നിതിൻരാജ് ജീവനൊടുക്കിയതെന്ന പൊലീസ് വാദം തള്ളി കുടുംബം.

ലോൺ ആപ്പിന്റെ പേരിൽ നിതിൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല കേസ് ആപ്പുമായി ബന്ധപ്പെടുത്തി ചുരുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് നിതിൻരാജിന്റെ സഹോദരി നികിതരാജ് പറഞ്ഞു. എല്ലാവരും ചേർന്ന് നിതിൻരാജിനെ കൊന്നതാണ്.

അധ്യാപികയുടെ പേരിൽ ലോൺ എടുത്തിട്ടില്ല. റഫറൻസ് നമ്പറായി വെച്ചിരിക്കുന്നത് തന്റെയും സഹോദരിയുടെയും അച്ഛന്റെയും അമ്മയുടെയും ഫോൺ നമ്പറുകളാണ്. നിതിൻ ഓഫീസ് റൂമിൽ നിന്ന് ഇറങ്ങിയ ശേഷം എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version