India

നിതീഷ് കുമാറിന്റെ മകൻ സജീവ രാഷ്ട്രീയത്തിലേക്ക്

Posted on

പട്‌ന: നിതീഷ് കുമാറിന്റെ മകൻ നാളെ ജെഡിയുവിൽ അംഗത്വമെടുക്കും. പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് നിതീഷ് കുമാറിന്റെ ഒരേയൊരു മകൻ നിശാന്ത് കുമാർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞദിവസം നിതീഷ് കുമാർ രാജ്യസഭാ നോമിനേഷൻ സമർപ്പിച്ചിരുന്നു.

നിശാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനം പാർട്ടിയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രമുഖ നേതാക്കളടക്കം പ്രതീക്ഷിക്കുന്നത്. പട്‌നയിൽ നടക്കുന്ന പൊതുചടങ്ങിലായിരിക്കും നിശാന്ത് കുമാർ പ്രാഥമിക അംഗത്വമെടുക്കുക. പരിപാടിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള പാർട്ടി പ്രവർത്തകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version