Kerala

ഒമ്പത് വയസുകാരി പനി ബാധിച്ചു മരിച്ചു; ചികിത്സ പിഴവെന്ന് കുടുംബം

Posted on

ആലപ്പുഴ കായംകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒൻപതുവയസുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമെന്ന് ആരോപണം.

കണ്ണമ്പള്ളി ചക്കാലത്തറയിൽ അജിത്ത് ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മി ആണ് മരിച്ചത്. കടുത്ത പനിയെയും വയറു വേദനയെയും തുടർന്ന് വ്യാഴാഴ്ചയായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ അവശനിലയിൽ ആയതോടെ കുട്ടിയെ ഐസിയുവിലേക്ക് മാറ്റി. തുടർന്ന് കുട്ടി മരിച്ചെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. പനി കടുത്തതോടെ ആശുപത്രി മാറണമെന്ന് ആവശ്യപ്പെട്ടിട്ടും ഡിസ്ചാർജ് നൽകിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version