Kerala

നിമിഷപ്രിയയുടെ മോചനം ഉമ്മൻ ചാണ്ടിയുടെ അന്ത്യാഭിലാഷം, ഗവർണ്ണർക്ക് മുന്നിൽ കൂപ്പുകൈകളുമായി മറിയാമ്മയും ചാണ്ടി ഉമ്മനും

Posted on

യമനിൽ തടവിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി രാജ്ഭവനിൽ എത്തി ഗവർണ്ണർ രാജേന്ദ്ര അർലേക്കറേ കണ്ട് ചാണ്ടി ഉമ്മനും മറിയാമ്മയും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അവസാന ആഗ്രഹങ്ങളിലൊന്നായിരുന്നു നിമിഷയുടെ മോചനം, നിമിഷയുടെ മോചനത്തിനായി കേന്ദ്രസർക്കാരിലും വിദേശകാര്യമന്ത്രാലയത്തിലും ഉമ്മൻചാണ്ടി നിരന്തര സമ്മർദം ചെലുത്തിയിരുന്നു. ‘അപ്പയുടെ അവസാന ആഗ്രഹങ്ങളിലൊന്നായിരുന്നു ഇത്. അദ്ദേഹം നടത്തിയ പ്രയത്നങ്ങൾക്കു തുടർച്ചയുണ്ടാകണമെന്ന് വീട്ടിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനോടും പ്രവാസി വ്യവസായി എം.എ.യൂസഫലിയോടും അഭ്യർഥിച്ചിട്ടുണ്ടെന്നും മക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉമ്മൻചാണ്ടിയുടെ അവസാന ആ​ഗ്രഹ സഫലീകരണത്തിനായാണ് മകനും ഭാര്യയും ​ഗവർണറെ കണ്ടത്. ഇതുമായി ബന്ധപ്പെട്ട് ദീപാ ജോസഫ് പങ്കിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version