Kerala
നിലമ്പൂർ നാളെ പോളിങ് ബൂത്തിലേക്ക്
നിലമ്പൂരിൽ ഇന്ന് നിശബ്ദ പ്രചാരണം. അവസാന മണിക്കൂറുകളിൽ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാർഥികൾ. വോട്ടർമാർക്ക് വോട്ടേഴ്‌സ് സ്ലിപ് നൽകാനായി പാർട്ടി പ്രവർത്തകർ വീട്ടുകളിൽ കയറിയിറങ്ങും. കൂടെ വോട്ടും ഉറപ്പിക്കും.
ചുങ്കത്തറ മാർത്തോമാ ഹയർസെക്കന്ററി സ്‌കൂളിലാണ് പോളിങ് സാമഗ്രികളുടെ വിതരണം നടക്കുക. ഉച്ചയോടെ പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയാകും.
നാളെയാണ് വോട്ടെടുപ്പ്. പ്രചാരണം കഴിയുമ്പോൾ വലിയ ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ഇന്നലെ നടന്ന കലാശക്കൊട്ടിൽ വലിയ ജനസാന്നിധ്യമാണുണ്ടായിരുന്നത്. വിജയം ഉറപ്പാണെന്നാണ് എൽഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. 15,000 ത്തിൽ കുറയാത്ത വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് യുഡിഎഫിന്റെ കണക്ക് കൂട്ടൽ