Sports

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം;41 ഓവറിൽ ന്യൂസിലന്‍ഡിനെ എറിഞ്ഞ് വീഴ്ത്തി

Posted on

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം. വെല്ലിംഗ്ടണില്‍ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെതിത്തിയ ആതിഥയേര്‍ 41 ഓവറില്‍ 134ന് എല്ലാവരും പുറത്താവുകയായിരുന്നു.

55 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ഗുര്‍നൂര്‍ ബ്രാര്‍ നാല് വിക്കറ്റ് വീഴ്ത്തി. അക്വിബ് നബി, അക്‌സര്‍ പട്ടേല്‍, അന്‍ഷൂല്‍ കാംബോജ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ഏകദിനം ജയിച്ച ഇന്ത്യ 1-0ത്തിന് മുന്നിലാണ്.

മിച്ചലിന് പുറമെ മിച്ചല്‍ സാന്റ്‌നര്‍ (31), ഹെന്റി നിക്കോള്‍സ് (11) എന്നിവര്‍ മാത്രാമാണ് ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ടത്. സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. രണ്ടാ ഓവറില്‍ നബി ടിം സീഫെര്‍ട്ടിനെ (0) പുറത്താക്കി.

പിന്നാലെ തന്റെ ഓവറില്‍ വില്‍ യംഗിനേയും നബി മടക്കി. നിക്കോള്‍സിനെ കാംബോജ് ബൗള്‍ഡാക്കിയപ്പോള്‍. ടോം ലാഥം (7), ഗ്ലെന്‍ ഫിലിപ്‌സ് (0) എന്നിവരെ ബ്രാര്‍ ഒരോവറില്‍ തന്നെ തിരിച്ചയച്ചു. ഇതോടെ 20 ഓവറില്‍ അഞ്ചിന് 53 എന്ന നിലയിലായി ന്യൂസിലന്‍ഡ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version