Kerala

കോൺഗ്രസ് വിട്ട എൻ എസ് നുസൂർ സിപിഐഎമ്മിൽ

Posted on

തിരുവനന്തപുരം: കോൺഗ്രസ്‌ വിട്ട എൻഎസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നുസൂറിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു നുസൂറിൻ്റെ രാജി. യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന എൻ എസ് നുസൂ‍ർ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു കോൺ​ഗ്രസ് വിട്ടത്. വാമനപുരം മണ്ഡലത്തില്‍ സുധീര്‍ ഷാ പാലോടിനെ എസ്ഡിപിഐയുടെ ആവശ്യപ്രകാരമാണ് കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതെന്നായിരുന്നു നുസൂറിൻ്റെ ആരോപണം.

സിപിഐഎമ്മിൽ ചേർന്നതിന് പിന്നാലെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന കുറിപ്പോടെയുള്ള ഫേസ്ബുക്ക് പോസ്റ്റും നുസൂർ പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version