India

മണ്ഡല പുനർനിർണയ ബിൽ; എൻസിപിയിൽ പൊട്ടിത്തെറി, രണ്ട് നേതാക്കൾ രാജിവച്ചു:

Posted on

 

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള നീക്കത്തെച്ചൊല്ലി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ കടുത്ത ഭിന്നത. പാർട്ടി നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ രണ്ട് നേതാക്കൾ പാർട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവച്ചു.

എൻസിപി സമൂഹമാധ്യമ വിഭാഗം മഹാരാഷ്ട്ര ജനറൽ സെക്രട്ടറി രമേശ്വർ ഖാംക്കർ, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഭയ് സിങ് ജഗ്താപ് എന്നിവരാണ് രാജിവച്ചത്. ബിജെപിയെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നിലപാട് അംഗീകരിക്കാനാവില്ലെന്നും സ്വന്തം ആശയങ്ങൾ അടിയറവച്ച് പദവിയിൽ തുടരാനാകില്ലെന്നും ഖാംക്കർ വ്യക്തമാക്കി.

ലോക്‌സഭാ മണ്ഡലങ്ങളുടെ അതിർത്തികൾ ബിജെപിക്ക് അനുകൂലമായി പുനർനിർണയിക്കാനുള്ള നീക്കമാണ് ബില്ലിന് പിന്നിലെന്ന് അഭയ് സിങ് ജഗ്താപ് ആരോപിച്ചു. ബിജെപിയുമായി കൈകോർക്കുന്നതിനേക്കാൾ നല്ലത് പാർട്ടി പ്രവർത്തകർ നേരിട്ട് ബിജെപിയിൽ ചേരുന്നതാണെന്നും ജഗ്താപ് രാജിക്കത്തിൽ വ്യക്തമാക്കി.

അതേസമയം, ബില്ലിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും വ്യവസ്ഥകൾ പരിശോധിച്ച ശേഷമേ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കൂവെന്നും എൻസിപി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുളെ നേരത്തെ വ്യക്തമാക്കിയിരുന്നു. നാളെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ആരംഭിക്കാനിരിക്കെ എൻസിപിയിലെ ഭിന്നത ഇന്ത്യാ സഖ്യത്തിനും തലവേദനയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version