Politics

ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്ക്?

Posted on

കൊച്ചി: ലക്ഷദ്വീപ് മുൻ പാർലമെന്റ് അംഗവും എൻസിപി ദേശീയ ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസൽ പടിപ്പുര ബിജെപിയിൽ ചേരുമെന്ന് സൂചന.

കൊച്ചിയിലെ ബിജെപി ജില്ലാ ആസ്ഥാനത്ത് നാളെ വിളിച്ചുചേർത്തിട്ടുള്ള വാർത്താസമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിശ്വസനീയ വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം ബിജിപിയിൽ ചേരുന്നതായുള്ള വാർത്ത മുഹമ്മദ് ഫൈസൽ നിഷേധിച്ചു. നാളെ നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കിയിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ലക്ഷദ്വീപിൽ നിന്നുള്ള വിമാനം റദ്ദ് ചെയ്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

1975 മെയ് 28-ന് ലക്ഷദ്വീപിലെ ആൻഡ്രോത്ത് ദ്വീപിൽ ജനിച്ച മുഹമ്മദ് ഫൈസൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് എംബിഎ ബിരുദാനന്തര ബിരുദം നേടിയത്.

തുടർന്ന് സജീവ രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ലക്ഷദ്വീപിൽ നിന്ന് ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019-ൽ വീണ്ടും ജനവിധി തേടി മികച്ച വിജയത്തോടെ അദ്ദേഹം എം.പി സ്ഥാനം നിലനിർത്തി.

എൻസിപിയുടെ പാർട്ടി വിപ്പായി സഭയിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, എന്നാൽ 2024-ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി മുഹമ്മദ് ഹംദുള്ള സയീദിനോട് പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version