Kerala

നാട്ടികയിൽ പേയ്‌മെന്റ് സീറ്റ് ആരോപണം;ഗീതാ ഗോപിയ്‌ക്കെതിരെ മുകുന്ദൻ

Posted on

തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ നാട്ടികയിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി സിപിഐയില്‍ പൊട്ടിത്തെറി. നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് നിലവിലെ എംഎല്‍എ സി സി മുകുന്ദന്‍ ആരോപിച്ചു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചു. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കിലും മത്സരിക്കുമെന്ന് സി സി മുകുന്ദന്‍ വെല്ലുവിളിച്ചു.

‘സ്ഥാനാര്‍ത്ഥിത്വം പരിശോധിക്കണം. എന്നേക്കാള്‍ കൂടുതല്‍ സാമ്പത്തികം അവര്‍ക്ക് വാങ്ങിക്കൊടുക്കാന്‍ കഴിയും. എനിക്ക് പത്തുരൂപ പാര്‍ട്ടിക്ക് വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതൊരു കുറവായി കണക്കാക്കുന്നു. പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും സ്ഥാനാര്‍ത്ഥിയായിട്ടുണ്ടാകും. അതാണ് എന്റെ മനസ്സില്‍’, സി സി മുകുന്ദന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version