Kerala
വിദ്യാര്‍ത്ഥികളെ ആഭാസത്തിന് നിര്‍ബന്ധിക്കരുത്: സൂംബാ ഡാന്‍സിനെതിരെ നാസര്‍ ഫൈസി കൂടത്തായി
കോഴിക്കോട്: സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ക്യാംപെയ്‌ന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ വിമര്‍ശനവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി.
അല്‍പ്പവസ്ത്രം ധരിച്ച് കൂടിക്കലര്‍ന്ന് ആടിപ്പാടുന്ന രീതിയാണ് സൂംബ എന്നും വലിയ കുട്ടികള്‍ പോലും അങ്ങനെ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹമാണെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.