India
മൈസൂരിൽ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; അപകടം അവധിക്ക് നാട്ടിലെത്തിയപ്പോൾ
ബെംഗളൂരു: മൈസൂരു സാലിഗ്രാമത്തില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു.
അയാന്‍ (16), അജന്‍(13), ലുക്മാന്‍(16) എന്നിവരാണ് മരിച്ചത്.
ചാമരാജ്‌പേട്ട ഇടതുകര കനാലിലാണ് കുട്ടികള്‍ മുങ്ങി മരിച്ചത്. കെ ആര്‍ പേട്ട നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അയാനും അജാനും.
അവധിക്ക് നാട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം.