Kerala
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കൊച്ചി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കൊച്ചി ബോൾഗാട്ടി ഗോശ്രീ ജംഗ്ഷനിൽ നിന്നും മറൈൻ ഡ്രൈവിലേക്ക് നടക്കുന്ന റാലിയിൽ വൻതോതിൽ പ്രവർത്തകർ എത്തിച്ചേരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് ഏഴ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. എറണാകുളം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ മുതൽ പാർക്ക് അവന്യൂ റോഡ്, ഷൺമുഖം റോഡ്, എബ്രഹാം മാടമാക്കൽ റോഡ്,
ചാത്യാത്ത് ജംഗ്ഷൻ, ഗോശ്രീ ഒന്നാം പാലം, ബോൾഗാട്ടി ജംഗ്ഷൻ, എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. പ്രസ്തുത റോഡുകളിൽ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതല്ല. ഈ റോഡുകളിലും പരിസരങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.