Kerala

കുട്ടികളെ സ്‌കൂൾ ബസുകളിൽ തന്നെ അയക്കണം, ഓട്ടോയിൽ അയക്കുന്നത് ഒഴിവാക്കണം: MVD

Posted on

തിരുവനന്തപുരം: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി എംവിഡി. കുട്ടികളെ സ്‌കൂള്‍ ബസുകളില്‍ തന്നെ അയക്കണമെന്നാണ് നിര്‍ദ്ദേശം.

കുട്ടികളെ ഓട്ടോയില്‍ സ്‌കൂളില്‍ അയക്കുന്നത് ഒഴിവാക്കണമെന്നും ഓട്ടോറിക്ഷകളില്‍ പരിധിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നും എംവിഡി നിര്‍ദ്ദേശിച്ചു.

ഓട്ടോറിക്ഷ ഹമ്പ് കയറിയപ്പോള്‍ കുട്ടി പുറത്തേക്ക് തെറിച്ചുവീണ സംഭവം ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നിര്‍ദ്ദേശം. നോണ്‍-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്. വാഹനങ്ങളില്‍ നിന്ന് കുട്ടികള്‍ പുറത്തേക്ക് കൈയും തലയും ഇടാനുള്ള സാധ്യത കൂടുതലാണെന്നും എംവിഡി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version