Kerala
എംവിഡിയുടെ ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയ സംഭവം; ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടിസ്
മോട്ടോർ വാഹന വകുപ്പിന്റെ വാഹന ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്.
അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി ജോയിയോടാണ് ഗതാഗതമന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്.
ജനപങ്കാളിത്തം കുറഞ്ഞതിനെ തുടർന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പരിപാടി ഉപേക്ഷിച്ചിരുന്നു. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന ഉറച്ച നിലപാടിയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ.
അതേസമയം മന്ത്രിയുടെ നീരസത്തിൽ ഉദ്ഘാടന തീയതി തീരുമാനിക്കാനാവാതെ മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങൾ കെഎസ്ആർടിസി യുടെ ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തേക്ക് മാറ്റി.