Kerala
ലേണേഴ്സ് പരീക്ഷയെഴുതാൻ ആര്‍ടി ഓഫീസിലേക്ക് എത്തിയത് സ്കൂട്ടർ ഓടിച്ച് ; യുവതിക്കും ഭർത്താവിനും 5000 രൂപവീതം പിഴ
പാലക്കാട്: ലേണേഴ്സ് ലൈസൻസ് എടുക്കാൻ വേണ്ടിയുള്ള പരീക്ഷയ്ക്കായി മോട്ടോർവാഹന ഓഫീസിലേക്ക് സ്കൂട്ടറിൽ എത്തിയ യുവതിക്ക് പിടിവീണു. ആലത്തൂരിലായിരുന്നു സംഭവം.
ഭർത്താവിനൊപ്പം സ്കൂട്ടർ ഓടിച്ച് ആര്‍ടി ഓഫീസിലേക്ക് എത്തിയ യുവതിയാണ് കുടുങ്ങിയത്.
യുവതിക്കും വാഹനയുടമയായ ഭർത്താവിനും ആലത്തൂർ സബ് ആര്‍ടിഒ ഓഫീസ് 5000 രൂപവീതം പിഴ ചുമത്തി.