Kerala

സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്

Posted on

കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തില്‍ പരിക്ക്.

ഏഴിലോട് വച്ചാണ് അദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. പരിക്കേറ്റ ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പയ്യന്നൂരിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം എം വി ജയരാജനെ കണ്ണൂരിലേക്ക് കൊണ്ടുപോയി.ജയരാജൻ സഞ്ചരിച്ച കാറിനു പിന്നിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം. കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version