Kerala
ഗൂഗിൾ പേയിലൂടെ അശ്ലീല സന്ദേശം അയക്കാമെന്ന് പഠിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ; വിമർശിച്ച് എം വി ജയരാജൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി സിപിഐഎം നേതാവ് എം വി ജയരാജൻ.
ഗൂഗിൾ പേയിലൂടെ അശ്ലീല സന്ദേശം അയക്കാമെന്ന് പഠിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന്റെ അത്രയും തൊലിക്കട്ടി തിരുവനന്തപുരം മൃഗശാലയിലെ കണ്ടാമൃഗത്തിന് പോലുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
രാഹുൽ പീഡിപ്പിച്ച സ്ത്രീകളെല്ലാം കോൺഗ്രസ് കുടുംബത്തിലുള്ളവരെന്നും അദ്ദേഹം ആരോപിച്ചു. എന്നിട്ടും കോൺഗ്രസുകാർ രാഹുലിന് നമോവാകം ചൊല്ലി നിൽക്കുന്നു.
രാഹുൽ വിഷയം മറച്ചു പിടിക്കാനാണ് പഴയ കസ്റ്റഡി മർദന ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.