Kerala
സതീശൻ എന്നും നുണ പറയും, ഒരു ജാഥയിൽ ഒൻപത് നുണയാണ് പറഞ്ഞത്: എം വി ഗോവിന്ദൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വി ഡി സതീശൻ എന്നും നുണ പറയുമെന്നും ഒരു ജാഥയിൽ ഒൻപത് നുണയാണ് പറഞ്ഞതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
സതീശൻ ഇപ്പോൾ സിപിഐഎം-ബിജെപി ഡീൽ എന്ന് പറയുകയാണ്. സതീശൻ നടത്തുന്നത് കള്ളപ്രചാരണവേലയാണ്. നേമത്ത് കോൺഗ്രസിന്റെ വോട്ടുകൾ നഷ്ടപ്പെട്ടപ്പോൾ ബിജെപി ജയിച്ചു. ഡീൽ നടത്തുന്നത് കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും ഗോവിന്ദൻ പറഞ്ഞു.
വികസനത്തെ പറ്റി മിണ്ടാൻ കോൺഗ്രസിന് ധൈര്യമില്ല. വികസനത്തെപ്പറ്റി കോൺഗ്രസിന്റെയും ബിജെപിയുടെയും നിലപാട് എന്താണെന്നും ഗോവിന്ദൻ ചോദിച്ചു. പത്ത് വർഷത്തെ ഒരു വികസന പ്രവർത്തനത്തിനും കോൺഗ്രസിന്റെയും ബിജെപിയുടെയും പിന്തുണയില്ല. വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ അവർ സമ്മതിച്ചില്ല. നാഷണൽ ഹൈവേ നടപ്പിലാക്കില്ലെന്ന് കോൺഗ്രസ് പ്രതിജ്ഞ എടുത്തിരുന്നു. എന്നാൽ ഇച്ഛാശക്തിയോടെ എൽഡിഎഫ് അത് നടപ്പിലാക്കിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.