Kerala
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു. അഞ്ചുപേർ പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്.
അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു ജോസഫിന്റെ മരണം. മൂന്നുപേർ പരുക്കുകളോടെ രക്ഷപ്പെട്ടു.
അഞ്ചുതെങ്ങ് സ്വദേശി അനുവിൻ്റെ ഉടസ്ഥതയിലുള്ള കർമ്മല മാതാ ചെറിയ വള്ളമാണ് മറിഞ്ഞത്. അഞ്ചുപേർ പോയ വള്ളം ഇന്നലെ വൈകിട്ടാണ് അപകടത്തിൽപ്പെട്ടത്.