Kerala
കനത്ത മഴ; മൂന്നാറില്‍ ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ഒരാള്‍ മരിച്ചു
തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് മൂന്നാറില്‍ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അന്തോണിയാര്‍ കോളനി സ്വദേശി ഗണേശാണ് മരിച്ചത്.
ബോട്ടാണിക്കല്‍ ഗാര്ഡന് സമീപമാണ് അപകടം. ദേവികുളത്ത് നിന്ന് മൂന്നാറിലേക്ക് വന്നിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മണ്ണ് പതിച്ചതിനെ തുടര്‍ന്ന് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
വാഹനത്തില്‍ നിന്ന് ഗണേശനെ പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു.