Kerala

മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ കെട്ടിടം തകർത്തു

Posted on

മൂന്നാറിലെ നയമക്കാട് ഈസ്റ്റിലുള്ള എ.എൽ.പി. സ്കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകർത്തു. ശനിയാഴ്ച പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ സ്കൂളിന് വലിയ നാശനഷ്ടങ്ങൾ ആണ് സംഭവിച്ചത്. മൂന്ന് കാട്ടാനകൾ ആണ് ആക്രമണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

പുലർച്ചെ സ്കൂളിലേക്ക് കടന്ന കാട്ടാനക്കൂട്ടം കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും തകർക്കുകയായിരുന്നു. സ്കൂൾ അവധിയായതിനാൽ ആർക്കും പരിക്കുകളില്ല .

ക്ലാസ് മുറികളിലേക്ക് കയറിയ ആനകൾ കുട്ടികൾക്കായി സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങൾ മുഴുവൻ തിന്നു നശിപ്പിച്ചു. ഈ പ്രദേശങ്ങളിൽ കാട്ടാനകളുടെ സാന്നിധ്യം പതിവാണെങ്കിലും ഇത്തരത്തിലുള്ള ആക്രമണം അപൂർവമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version