Kerala
മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം; ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു
കോട്ടയം മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫിസിലെ ഹോം ഗാർഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേൽ കെ.എസ് സുരേഷാണ് മരണപ്പെട്ടത്.
രാവിലെ 11 മണിയോടെ മുണ്ടക്കയം അസംമ്പനിയിലായിരുന്നു സംഭവം. വൈദ്യുതി ലൈനിലിലേക്കു ചാഞ്ഞു കിടന്ന മരം മുറിച്ച് മാറ്റുന്നതിനിടെയാണ് അപകടം.
ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിൻ്റെ ജീവൻ രക്ഷിക്കാനായില്ല. വാരിയെല്ലുകൾ ഒടിഞ്ഞിരുന്നുവെന്നും ആന്തരികാവയവങ്ങളിലും ഗുരുതരമായി പരിക്കേറ്റതായി ഡോക്ടർമാർ പറഞ്ഞു.