Kerala
തദ്ദേശതെരഞ്ഞടുപ്പിൽ നിന്ന് പിന്മാറി മുനമ്പം സമരസമിതി കൺവീനർ ജോസഫ് ബെന്നി
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കത്തിൽനിന്നും മുനമ്പം സമരസമിതി കൺവീനർ പിന്മാറി.
സമരസമിതി കൺവീനർ ജോസഫ് ബെന്നിയെ സ്ഥാനാർഥിയാക്കാനായിരുന്നു യുഡിഎഫ് നീക്കം.
എന്നാൽ ജോസഫ് ബെന്നി മത്സരിക്കേണ്ടെന്നാണ് സമരസമിതിയുടെ തീരുമാനം. ഇതോടെ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് മുനമ്പം ഡിവിഷനിൽനിന്ന് ജസ്ന സനൽ യുഡിഎഫ് സ്ഥാനാർത്ഥിയാകും.
മുൻ കോൺഗ്രസ് വാർഡ് അംഗമാണ് ജസ്ന സനൽ.