Kerala
വന്ദേമാതരം ഈരടികൾ മാത്രം അവതരിപ്പിച്ചത് പ്രതിപക്ഷ വിജയം; മുഹമ്മദ് റിയാസ്
തിരുവനന്തപുരം: നിയമസഭയില്‍ നയപ്രഖ്യാപനം ആരംഭിക്കുമ്പോള്‍ വന്ദേമാതരത്തിന്റെ ഈരടികള്‍ മാത്രം അവതരിപ്പിച്ചത് പ്രതിപക്ഷത്തിന്റെ വിജയം എന്ന് മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്.
പ്രതിപക്ഷ നിലപാട് സര്‍ക്കാര്‍ ശരിവെച്ചതില്‍ സന്തോഷം. വന്ദേമാതരം അടിച്ചേല്‍പ്പിക്കുന്നത് യഥാര്‍ത്ഥ വിശ്വാസികള്‍ അംഗീകരിക്കില്ല. വന്ദേമാതരം പൂര്‍ണ്ണമായും അവതരിപ്പിക്കാത്തത് ബിജെപിക്ക് കനത്ത തിരിച്ചടിയാണെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
രാഷ്ട്രീയ വിഷയത്തെ മതവര്‍ഗീയ വിഷയമാക്കി മാറ്റാനാണ് ബിജെപി ശ്രമിച്ചത്. വന്ദേമാതരം പൂര്‍ണമായും അവതരിപ്പിച്ചിരുന്നെങ്കില്‍ പ്രതിഷേധിക്കുമായിരുന്നു. എല്‍ഡിഎഫിന്റെ മതനിരപേക്ഷ നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചു. യഥാര്‍ത്ഥ പ്രതിപക്ഷം ആകാനും തിരുത്തല്‍ ശക്തിയാകാനും സാധിച്ചതില്‍ സന്തോഷമെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.