Kerala

യൂട്യൂബർ ശാന്തിവിള ദിനേശിനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകനും മുൻ സൈനികനുമായ മേജർ രവി

Posted on

യൂട്യൂബർ ശാന്തിവിള ദിനേശിനെതിരെ രൂക്ഷമായ പ്രതികരണവുമായി സംവിധായകനും മുൻ സൈനികനുമായ മേജർ രവി. യൂട്യൂബ് ചാനൽ അഭിമുഖത്തിൽ വ്യക്തിപരമായും വിരമിച്ച സൈനികർക്കെതിരേയും അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. മേജർ രവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ എക്‌സ് സർവീസ്‌മെൻ സംഘടനയായ അനന്തപുരി സോൾജിയേഴ്‌സ് ശാന്തിവിള ദിനേശിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി.വാർത്തകൾ വായിക്കുക.

ഈ പരാതി തുടർനടപടികൾക്കായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്. കേരളത്തിലെ മറ്റ് ജില്ലകളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിരമിച്ച സൈനികരുടെ സംഘടനകളും ദിനേശനെതിരെ പരാതി നൽകുമെന്ന് മേജർ രവി അറിയിച്ചു. ഫേസ്ബുക്ക് ലൈവിൽ കടുത്ത ഭാഷയിലാണ് മേജർ രവി ശാന്തിവിള ദിനേശിനെതിരെ സംസാരിച്ചത്. തന്നെ വിറ്റ് ജീവിക്കുന്നവരുണ്ടെന്നും, ‘അഴുക്ക ചെറുക്കൻ’ എന്ന് പറഞ്ഞ് പട്ടാളക്കാരെ മുഴുവൻ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ് ദിനേശൻ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിരമിച്ച പട്ടാളക്കാർക്ക് പട്ടികളുടെ വിലയാണെന്ന തരത്തിലുള്ള ദിനേശന്റെ പരാമർശങ്ങൾക്കെതിരെ എല്ലാ ജില്ലകളിലെയും പട്ടാളക്കാരുടെ അസോസിയേഷൻ കേസ് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ഡിജിറ്റൽ പോഡ്‌കാസ്റ്റിൽ താൻ ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായി പറഞ്ഞതിനെ പരിഹസിച്ചവർക്കും മേജർ രവി മറുപടി നൽകി. രാജ്യത്തിന്റെ ശത്രുവായ ദാവൂദ് ഇബ്രാഹിമിനെ കൊല്ലുന്ന കാര്യമാണ് പറഞ്ഞതെന്നും, അല്ലാതെ പ്രധാനമന്ത്രിയെ കൊല്ലാനോ പാർലമെന്റ് ആക്രമിക്കാനോ അല്ല പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ വേദനിക്കുന്നവരുടെയും പരിഹസിക്കുന്നവരുടെയും അജണ്ട വ്യക്തമാണെന്നും, വിരമിച്ച പട്ടാളക്കാരെ ഉപയോഗിച്ച് ഇന്ത്യൻ സർക്കാർ ഇത്തരം രഹസ്യ ഓപ്പറേഷനുകൾ പല രാജ്യങ്ങളിലും നടത്താറുണ്ടെന്നും മേജർ രവി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version