Kerala
മോർച്ചറിയിൽ സൂക്ഷിച്ച ഗർഭിണിയുടെ മൃതദേഹം കാന്റീൻ ജീവനക്കാരനെയടക്കം കാണിച്ചു; സെക്യൂരിറ്റിക്കെതിരെ നടപടി
തിരുവനന്തപുരം: ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച ഗർഭിണിയായ യുവതിയുടെ മൃതദേഹം അനുവാദമില്ലാതെ തുറന്നു കാണിച്ച സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാറിനെതിരെയാണ് നടപടി. കാരണം കാണിക്കൽ നോട്ടീസും 15 ദിവസം ജോലിയിൽ നിന്നു മാറി നിൽക്കാനും ആശുപത്രി സൂപ്രണ്ട് ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.
ആശുപത്രിയിലെ താത്കാലിക സെക്യൂരിറ്റി ജീവനക്കാരനാണ് സുരേഷ് കുമാർ. ഇൻക്വസ്റ്റ് നടത്താനിരുന്ന മൃതദേഹമാണ് സുരേഷ് ആരോടും അനുമതി വാങ്ങാതെ പുറത്തുള്ളവർക്ക് കാണിച്ചു കൊടുത്തത്.