കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി - Kottayam Media

India

കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി

Posted on

ചെന്നൈ: മാര്‍ച്ച് 18ന് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന റോഡ്ഷോയ്ക്ക് അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് ഭരണകൂടം റോഡ്ഷോയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, ചില നിബന്ധനകളോടെ റോഡ്ഷോ അനുവദിക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോദിയുടെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായിരുന്നു റോഡ്ഷോ. വ്യാവസായിക-ടെക്സ്‌റ്റൈല്‍ നഗരത്തില്‍ 3.6 കിലോമീറ്റര്‍ റോഡ്ഷോ നടത്താനാണ് ബിജെപി അനുമതി തേടിയത്. എന്നാല്‍ കോയമ്പത്തൂരിന്റെ സാമുദായിക ദ്രുവീകരണ സ്വഭാവം കണക്കിലെടുത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഗ്രൂപ്പുകള്‍ക്കും റോഡ്‌ഷോകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version