Kerala

എൻഡിഎ കേരളത്തിൽ സർക്കാർ ഉണ്ടാക്കുക തന്നെ ചെയ്യും: നരേന്ദ്ര മോദി

Posted on

പാലക്കാട്: കേരളത്തില്‍ ബിജെപിയും എന്‍ഡിഎ മുന്നണിയും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ പിന്തുണയോടെ ഇവിടെ സര്‍ക്കാര്‍ ഉണ്ടാക്കുക തന്നെ ചെയ്യും.

കേരളത്തിലെ ജനങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം. കേരളത്തിന് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തി. പത്ത് വര്‍ഷം കേരളത്തിന് ലഭിച്ചതിലും അഞ്ചിരട്ടി ലഭിച്ചു.

റെയില്‍വെ, കൃഷി വികസനം, നഗരവികസനം തുടങ്ങി വിവിധ മേഖലകളില്‍ സഹായം നല്‍കിയെന്നും മോദി പറഞ്ഞു. പാലക്കാട് കോട്ട മൈതാനിയില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version