Kerala
വള്ളം തലകീഴായി മറിഞ്ഞ് ഒരാളെ കാണാതായി.
തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം തലകീഴായി മറിഞ്ഞ് ഒരാളെ കാണാതായി. നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആന്റണി(65)നെയാണ് കാണാതായത്.
മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റും തിരച്ചിൽ തുടരുകയാണ്.