Kerala
ആരോഗ്യ മന്ത്രി മുരളീധരന്റെ ഇടപെടീൽ ഫലം കണ്ടു : ഇടനിലക്കാരെ ഒഴിവാക്കിയപ്പോൾ ഇൻസുലിന്റെ വില കുറഞ്ഞു
സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്ന് സംഭരണത്തിൽ കമ്പനികളുമായി നേരിട്ട് ചർച്ച നടത്തി വില കുറച്ച് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ). കഴിഞ്ഞ മാസം വരെ 99.60 രൂപയ്ക്ക് വാങ്ങിയിരുന്ന 10 മില്ലിലീറ്റർ ഇൻസുലിൻ ഇനി 73 രൂപയ്ക്ക് ലഭിക്കും.
നാലുമാസത്തേക്കുള്ള ഇൻസുലിൻ വാങ്ങുന്നതിലൂടെ മാത്രം സർക്കാരിന് 18.50 കോടി രൂപ ലാഭിക്കാനാകും.ആശുപത്രികളിൽ ഇൻസുലിൻ ക്ഷാമം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഏജൻസികളെ ഒഴിവാക്കി നിർമാതാക്കളിൽനിന്ന് നേരിട്ട് മരുന്ന് വാങ്ങാൻ മന്ത്രി കെ. മുരളീധരൻ നിർദേശം നൽകിയത്. തുടർന്ന് നിലവിൽ ഇൻസുലിൻ വിതരണം ചെയ്യുന്ന
കമ്പനിയുടെ പ്രതിനിധികളുമായി കെഎംഎസ്‌സിഎൽ അധികൃതർ ചർച്ച നടത്തി. പണം കൃത്യസമയത്ത് നൽകിയാൽ വില കുറയ്ക്കാമെന്ന് കമ്പനി അറിയിച്ചതോടെ രണ്ടു മാസത്തിനകം പണം നൽകാമെന്ന ഉറപ്പിൽ പുതിയ വിലയ്ക്ക് മരുന്ന് വാങ്ങാൻ ധാരണയായി…