Kerala
“സ്വപ്നചിറകുകൾ ”MGGHSS PALA യിൽ ത്രിദിന ജീവിത നൈപുണ്യ ക്യാമ്പ് സംഘടിപ്പിച്ചു
പാലാ :MGGHSS PALA യിൽ ത്രിദിന ജീവിത നൈപുണ്യ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിനു “സ്വപ്നചിറകുകൾ ” എന്ന് പേര് നൽകി. പെൺകുട്ടികൾക്ക് സ്വയം രക്ഷക്കുള്ള കേരളാപോലീസിന്റെ സെൽഫ്ഡിഫെൻസ് ക്ലാസ്സ് “പവർ ബ്രിഗേഡ് “ എന്നപേരിൽ സംഘടിപ്പിച്ചു.
കേരള പോലീസ്, കോട്ടയം നർകോട്ടിക് സെൽ ഉദ്യോഗസ്ഥരാണ് ഈ പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്. പാലാ നഗരസഭ അധ്യക്ഷ ശ്രീമതി മായാ രാഹുൽ ക്യാമ്പ് തിരിതെളിച് ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി ബൈജു കൊല്ലംപറമ്പിൽ അധ്യക്ഷ ആയിരുന്നു.
വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, പി റ്റി എ അംഗങ്ങൾ., വിദ്യാർഥികൾ, അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.