Tech
കൂട്ടപിരിച്ചുവിടലിന് ഒരുങ്ങി മെറ്റ
നിർമ്മിത ബുദ്ധിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി 8000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനവുമായി മെറ്റ. ഈ വിവരം ആഭ്യന്തര മെമോയിലൂടെയാണ് കമ്പനി ജീവനക്കാരെ അറിയിച്ചത്. മെറ്റയുടെ ചീഫ് പീപ്പിൾസ് ഓഫീസർ ജനലെ ഗെയിൽ അയച്ച മെമോ ബ്ലൂംബർഗാണ് പുറത്തു വിട്ടത്. വ്യാഴാഴ്ചയാണ് ഈ മെമോ കമ്പനി ജീവനക്കാർക്ക് നൽകിയത്.
മെയ് 20 മാറ്റം നടപ്പിലാക്കുമെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ഒരു ഇടവേളയ്ക്ക് ശേഷം മെറ്റയിൽ കൂട്ട പിരിച്ചുവിടൽ നടന്നിരിക്കയാണ്. നിലവിലുള്ള 6000ത്തോളം നിയമനങ്ങൾ മരവിപ്പിച്ചത് കൂടാതെയാണ് ഈ പിരിച്ചുവിടൽ.
മെറ്റയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടിവുമായ മാർക്ക് സക്കർബർഗ് ജനുവരിയിൽ തന്നെ ഇതി സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരുന്നു.