Entertainment

മൂന്നാമത്തെ വിവാഹമോചനത്തിന് ശേഷം മനസു തുറന്ന് മീര വാസുദേവൻ

Posted on

മൂന്നാമത്തെ വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും മനസ് തുറന്ന് നടി നടി മീര വാസുദേവൻ. തന്റെ വ്യക്തിജീവിതത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും എന്നാൽ അത് മറച്ചുവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നടി വ്യക്തമാക്കി.

2024 മെയ്യിലാണ് ഛായാഗ്രാഹകൻ വിപിൻ പുതിയങ്കത്തെ വിവാഹം കഴിക്കുകയും പിന്നീട് 2025 ഓഗസ്റ്റിൽ അയാളുമായി വിവാഹമോചിതയാകുകയും ചെയ്യുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കാനാണ് സ്വയമേവ തൻ്റെ വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതെന്ന് താരം പറഞ്ഞു.

മീരയുടെ ആദ്യ വിവാഹം 2005ൽ വിശാൽ അഗർവാളുമായിട്ടായിരുന്നു, 2010ൽ ഇവർ വേർപിരിഞ്ഞു. തുടർന്ന് 2012ൽ നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുണ്ട്. പിന്നീട് 2016ൽ ഇവർ വിവാഹമോചിതരായി. തനിക്ക് ജീവിതത്തിൽ തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും അത് തുറന്നു പറയാൻ മടിയില്ലെന്നും മീര പറഞ്ഞു. ഇപ്പോൾ താൻ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ഘട്ടത്തിലാണെന്നും നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു. അനുഭവങ്ങളിൽ നിന്നാണ് ജീവിതത്തിൽ വ്യക്തത ലഭിക്കുന്നതെന്ന് മീര പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version