Kottayam

മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി:പ്രശനം രാഷ്ട്രീയ വൽക്കരിച്ചു

Posted on

വയനാട് : മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി. സ്പെഷ്യൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് ആരോപണ വിധേയനായ സ്ഥലം മാറ്റിയത്. സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്കിടെ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന പരാതി ഉയർന്നതും യാത്രക്കിടെ പകർത്തിയ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇരുവർക്കും എതിരെ മാതാപിതാക്കൾ പ്രതിഷേധവുമായി രംഗത്ത് വന്നതും. പിന്നാലെ വയനാട് മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പരിശോധനയിൽ ഷിവിയുടെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല.

ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പാണ് നടന്നത്. ഇതിന് പിന്നിൽ പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ചെയ്തത്. കുട്ടികളും ഇപ്പോൾ വലിയ പ്രയാസത്തിലാണ്. തനിക്കെതിരെ നടന്ന ഈ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version