'രാജ്യം മാറണം, ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയമല്ല'; കന്നി വോട്ട് ചെയ്ത് മീനാക്ഷി - Kottayam Media

Kerala

‘രാജ്യം മാറണം, ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയമല്ല’; കന്നി വോട്ട് ചെയ്ത് മീനാക്ഷി

Posted on

കന്നി വോട്ടി രേഖപ്പെടുത്താന്‍ പോകുന്നതിന്റെ ആവേശവും സന്തോഷവും അറിയിച്ചുകൊണ്ട് നടിയും അവതാരകയുമായ മീനാക്ഷി കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമായിരുന്നു. എന്നാല്‍ പോസ്റ്റിന് പിന്നാലെ തനിക്ക് നേരെ വന്ന വിമര്‍ശനങ്ങളോട് വോട്ട് ചെയ്ത് വന്നതിന് ശേഷം പ്രതികരിക്കുകയാണ് താരം.

തന്റെ രാഷ്ട്രീയമെന്താണ്, സ്വന്തമായി നിലപാടുകൾ ഉള്ളയാളാണോ എന്നൊക്കെയായിരുന്നു പോസ്റ്റിന് നേരെ വന്ന പ്രതികരണങ്ങള്‍. എന്നാല്‍ തനിക്ക് നിലപാടുണ്ടെന്നും ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയമല്ല എന്നും മീനാക്ഷി പറയുന്നു. രാജ്യം എങ്ങനെയാവാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ നമ്മുടെ ഇന്ത്യ സ്കാൻഡിനേവിയൻ രാജ്യങ്ങളേപ്പോലെ ആയിത്തീരണമെന്നാണ് ആഗ്രഹമെന്നും താരം സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. അനുനയ നയം വ്യക്തമാക്കുന്നു എന്ന് തുടങ്ങിക്കൊണ്ടാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.

കഴിഞ്ഞ പോസ്റ്റിൽ ചില കമൻ്റുകളിൽ എൻ്റെ രാഷ്ട്രീയമെന്താണ്? സ്വന്തമായി നിലപാടുകൾ ഉള്ളയാളാണോ? ഇത്തരം കാര്യങ്ങൾ പറയുവാൻ എന്തിനാണ് ആരെയാണ് ഭയക്കുന്നത്? എന്നൊക്കെ ചോദിക്കുകയുണ്ടായി. എന്തായാലും ചെറിയൊരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നതിനാൽ പറയട്ടെ, ഭയക്കുന്നുവെന്നതല്ല. കലാകാരന്മാരും മറ്റും ‘നമ്മുടെ ആൾ’ ( ഉദാ..നമ്മുടെ മീനാക്ഷി ) എന്ന നിലയിലാണ് മലയാളികൾ കാണുന്നതും ഇഷ്ടപ്പെടുന്നതും എന്ന് തോന്നുന്നു ( ഇഷ്ടമില്ലാത്തവരും ഉണ്ടാവും എന്നതും സത്യം തന്നെ). ഞാൻ ഒരു പക്ഷം നിന്നു പറയുമ്പോൾ ‘ഞങ്ങടെ മീനാക്ഷി. അവരുടെ മീനാക്ഷി’ എന്ന നിലയിലാവും കാര്യങ്ങൾ. ഈ തിരിവുകളേയാണ് ഞാൻ ഭയപ്പെടുന്നത്.

ഇപ്പോഴുള്ളത് സഹിഷ്ണുതയുടെ രാഷ്ട്രീയവുമല്ല. ഓരോ പാർട്ടിയും നമ്മുടെ രാജ്യത്തിന് നല്ലതിനായ് എന്നല്ലെ പറയുന്നത്. എന്നാൽ ഒരുമിച്ച് നമ്മുടെ നാടിനായ് എന്ന് ചിന്തിച്ചാൽ എത്ര സുന്ദരമാവും കാര്യങ്ങൾ. എനിക്കും നിലപാടുകൾ ഉണ്ട്. ഞാൻ പഠിച്ചതും ഹ്യുമാനിറ്റീസ് ആണ്. ജനാധിപത്യത്തെക്കുറിച്ചറിയാൻ അതെനിക്ക് ഉപകാരവുമായി. രാജ്യം എങ്ങനെയാവാനാണ് ആഗ്രഹം എന്ന് ചോദിച്ചാൽ. നമ്മുടെ ഇന്ത്യ സ്കാൻഡിനേവിയൻ രാജ്യങ്ങളേപ്പോലെ (ഫിൻലൻഡ് … സ്കോട്ട്ലെൻറ് ..etc ) അയിത്തീരണമെന്നാണ് ആഗ്രഹം.

സത്യത്തിൽ കേരളം സ്കാൻഡ് നേവിയൻ രാജ്യങ്ങളെപ്പോലെ പലതുകൊണ്ടുമാണ് വിദ്യാഭ്യാസം മെഡിക്കൽ പ്രകൃതി സൗന്ദര്യം ജീവിത സാഹചര്യങ്ങൾ ഒക്കെ. കാരണം മലയാളി പൊളിയല്ലേ. മറ്റു രാജ്യങ്ങളിലെപ്പോലെ നമുക്ക് സ്വയം അച്ചടക്കവും പരിശീലിക്കാനായാൽ അഹാ, ഇവിടം സ്വർഗ്ഗമല്ലെ. അത് ആര് ഭരിച്ചാലും നമ്മൾ മലയാളികൾ ഒരു സംഭവമല്ലെ. സൗമ്യമായി ഇടപെടുന്ന, പുഞ്ചിരിയോടെ കാര്യങ്ങൾ കേൾക്കുന്ന, മനുഷ്യത്വമുള്ള, നന്മയുടെ പക്ഷമുള്ള ഏറെ നേതാക്കൾ പ്രത്യേകിച്ച് വനിതാ നേതാക്കൾ ഉൾപ്പെടെ എല്ലാ പാർട്ടിയിലുമുണ്ടാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version