Kerala
മെഡിസെപ്പ് രണ്ടാംഘട്ടം ഇന്ന് മുതല്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പ് അംഗത്വമായി ബന്ധപ്പെട്ട മെഡിസെപ്പ് ഐ ഡി കാര്‍ഡ് www.medisep.kerala.gov.inല്‍ ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. പെന്‍ഷന്‍കാര്‍ക്ക് അവരുടെ മെഡിസെപ്പ് ഐ.ഡി യൂസര്‍ ഐ.ഡി യായും പിപിഒ നമ്പര്‍ പാസ്വേര്‍ഡായും ലോഗിന്‍ ചെയ്യാം.
മെഡിസെപ്പ് കാര്‍ഡില്‍ പേരില്ലായെങ്കിലോ പേരിലോ മറ്റ് വിവരങ്ങളിലോ തെറ്റുണ്ടെങ്കിലോ മെഡിസെപ്പ് പരിരക്ഷ ലഭിക്കുന്നതല്ല. മെഡിസെപ്പ് ഐ ഡി കാര്‍ഡില്‍ പ്രിന്റ് ചെയ്തിരിക്കുന്ന വിവരങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍/ കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമുണ്ടെങ്കില്‍ ട്രഷറി വഴി നേരിട്ട് പെന്‍ഷന്‍ കൈപ്പറ്റുന്ന പെന്‍ഷന്‍കാര്‍ അതാത് ട്രഷറി മുഖേനയും ബാങ്ക് വഴി പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ സൗകര്യപ്രദമായ ഏതെങ്കിലും ട്രഷറി മുഖേനയും ഫെബ്രുവരി 25 നകം തിരുത്തലുകള്‍ വരുത്തണം.