Kerala

കോഴിക്കോട് 108 ഗ്രാം MDMAയുമായി 3 പേർ പിടിയിൽ

Posted on

കോഴിക്കോട്: വെള്ളിമാടുകുന്നില്‍ 108 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളും ഒരു യുവതിയും പിടിയില്‍. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഷാഹുല്‍ ഹമീദ്, പേരാമ്പ്ര പന്തിരിക്കര സ്വദേശിനി കാമ്യക റീജു, ബേപ്പൂര്‍ സ്വദേശി അമല്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും ചേവായൂര്‍ പൊലീസും ചേര്‍ന്ന് ഇരിങ്ങാടംപള്ളിയിലുള്ള സ്വകാര്യ ലോഡ്ജില്‍ നിന്ന് ഇന്ന് പുലര്‍ച്ചയാണ് പ്രതികളെ പിടികൂടിയത്.

അവധിക്കാലം ലക്ഷ്യമിട്ട് നഗരത്തില്‍ ലഹരി വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version