Kerala
ആംബുലന്‍സില്‍ കര്‍ണാടകയില്‍ നിന്നും എംഡിഎംഎ കടത്ത്, ഡ്രൈവര്‍ അറസ്റ്റില്‍
കണ്ണൂര്‍: കര്‍ണാടകയില്‍ നിന്നും എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വില്‍ക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍.
കായക്കൂല്‍ പുതിയപുരയില്‍ വീട്ടില്‍ കെ പി മുസ്തഫ (37) യാണ് 430 മില്ലിഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. തളിപ്പറമ്പ് കണ്ടിവാതുക്കലില്‍നിന്നാണ് ഇയാളെ പിടിച്ചത്.
രോഗികളുമായി കര്‍ണാടകയിലെ ആശുപത്രിയിലേക്കുള്ള യാത്രയുടെ മറവിലാണ് മുസ്തഫ മയക്കുമരുന്ന് കടത്ത് നടത്തിയിരുന്നത്. മയക്കുമരുന്ന് വില്പനയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മുസ്തഫ എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
എംഡിഎംഎ ആവശ്യക്കാര്‍ക്ക് മുസ്തഫ നേരിട്ട് കൈമാറിയിരുന്നില്ല. നിശ്ചിതസ്ഥലത്ത് വെച്ചശേഷം ഫോട്ടോയെടുത്ത് ആവശ്യക്കാര്‍ക്ക് ലൊക്കേഷന്‍ സഹിതം അയച്ചുകൊടുക്കുന്നതാണ് ഇയാളുടെ രിതീയെന്ന് എക്സൈസ് പറഞ്ഞു.