Kerala

എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

Posted on

കാസർകോട് മഞ്ചേശ്വരത്ത് 48 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ പിടികൂടി.

ആലംപാടി സ്വദേശി സഹൽ, എറണാകുളം സ്വദേശി അരുൺ കുമാർ, വടകര സ്വദേശി അനുഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ലഹരിമരുന്ന് കാറിൽ കടത്തുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.

പോലീസും ഡാൻസാഫ് സംഘവും വാഹന പരിശോധന നടത്തുമ്പോഴാണ് പ്രതികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തത്. ബംഗളുരുവിൽ നിന്നാണ് ലഹരിവസ്തുക്കൾ എത്തിച്ചതെന്ന് ആണ് പ്രാഥമിക റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version