Kerala

പാലിയേക്കരയിൽ 90 ​ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ

Posted on

തൃശൂർ: പാലിയേക്കര ടോള്‍ പ്ലാസയില്‍ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയില്‍. ബം​ഗളൂരുവിൽ നിന്നു വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നുമിറങ്ങിയ ഇരുവരേയും വളഞ്ഞിട്ടു പിടികൂടുകയായിരുന്നു.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടില്‍ അഫ്‌നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടില്‍ ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്.

ബം​ഗളൂരുവിൽ നിന്നു ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതികള്‍ ലഹരി മരുന്ന് കടത്തിയിരുന്നത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ ബസിറങ്ങിയ പ്രതികളെ പൊലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും 90 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മാരക ലഹരി മരുന്നാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version