Kerala
കാര്യമറിയാതെ തദ്ദേശ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആരോപണം ഉന്നയിക്കുന്നത് ശരിയോ: കൗൺസിലർ മായാ രാഹുൽ
പാലാ: പാലാ വാർഡിലെ (വാർഡ് 19) റോഡ് ടാറിംഗ് നടപടികൾ സ്വീകരിക്കാതെ താറുമാറായെന്ന രീതിയിൽ പൗരാവകാശ സമിതിയുടേതായി വാർത്ത കാണുകയുണ്ടായി.
പ്രസ്തുത റോഡിൽ വാട്ടർ അതോരിറ്റിയുടെ പൈപ്പ് പൊട്ടിയാണ് റോഡ് തകർന്നത്. അത് വാട്ടർ അതോരിറ്റിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അവർ വെച്ച് താമസിപ്പിക്കുകയും വീണ്ടും സമ്മർദ്ദം ചെലുത്തിയപ്പോൾ അവർ ഈയിടെ നന്നാക്കുകയും ചെയ്തു.
ഇക്കാര്യങ്ങൾ സ്ഥലം കൗൺസിലർ എന്ന നിലയിൽ അറിയിക്കുകയും
നഗരസഭ ഇതിനായി പദ്ധതി വെക്കുകയും ചെയ്തു. അത് പൂർത്തീകരിക്കുന്നതിനു കോൺട്രാക്ടർ മെറ്റീരിയൽസ് ഇറക്കിയതുമാണ്. മഴ ശമിക്കുന്ന മുറക്ക് ഈ പ്രവർത്തികൾ തുടർന്ന് ചെയ്യുന്നതാണ്. ഒക്ടോബർ 24 ന് കോൺക്രീറ്റ് ചെയ്യുവാൻ സിമൻ്റ് ഇറക്കി വച്ചിട്ടുള്ളതാണ്. ഈ പൗരാവകാശ സമിതി സിമൻറും അനുബന്ധ സാമഗ്രികളും ഇറക്കിയത് കണ്ടിട്ട്, ഞങ്ങളുടെ സമ്മർദ്ദ ഫലമായാണ് കോൺക്രീറ്റും ടാറിംഗും ചെയ്തതെന്ന് വരുത്തി തീർക്കുവാനുള്ള സൃഗാല തന്ത്രമാണ് പ്രയോഗിച്ചിട്ടുള്ളത്. നിലവിൽ കോൺക്രീറ്റ് ചെയ്യാൻ വേണ്ടി ഫോം ചെയ്തിരിക്കുകയാണ്.
റോഡിൻ്റെ രണ്ടു അഗ്രങ്ങളിലും ഗട്ടർ ഫീൽ ചെയ്യുന്നത് കോൺക്രീറ്റിൻ്റെ thickness ഉം ടാറിങ് ഇന്റെ thickness ഉം ഒരേ ഖനത്തിൽ വരുന്നത് കാരണമാണ്. പണി പൂർത്തീകരിക്കുമ്പോൾ ഇത് ശരിയാവുന്നതാണ്. മഴ ഒന്ന് മാറുന്ന പക്ഷം എത്രയും വേഗം ഇത് ശരിയാക്കുന്നതുമാണ്.
മഴ കാരണം തിരുന്നാൾ പ്രദക്ഷിണം വരെ മാറ്റിവെക്കുന്ന ഇക്കാലത്ത് മഴയത്തുള്ള കോൺക്രീറ്റ് മാറ്റി വച്ചത് വലിയൊരു അപരാധമാണോ .തദ്ദേശ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനുദ്ദേശിക്കുന്നവർ അസത്യം പ്രചരിപ്പിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് പറയാതെ വയ്യ: കൗൺസിലർ മായാ രാഹുൽ.