Kerala
മാര്‍ത്തോമ്മാ സഭയുടെ 30-ാമത് കോട്ടയം- കൊച്ചി ഭദ്രാസന കണവന്ഷൻ നാളെ സമാപിക്കും
കോട്ടയം: മാര്‍ത്തോമ്മാ സഭയുടെ 30-ാമത് കോട്ടയം- കൊച്ചി ഭദ്രാസന കണവന്ഷൻ ഇന്ന് സമാപിക്കും. രാവിലെ എട്ടിന് പന്തലില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ.സഖറിയാസ് മാര്‍ അപ്രേം എപ്പിസ്കോപ്പാ മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന നടക്കുന്ന സമാപന യോഗത്തില്‍ തോമസ് മാര്‍ തിമഥിയോസ് അധ്യക്ഷത വഹിക്കും. ഡോ.സഖറിയാസ് മാര്‍ അപ്രേം എപ്പിസ്കോപ്പ സന്ദേശം നല്‍കും. തുടര്‍ന്ന് സനേഹവിരുന്ന്. ഇന്നലെ വൈകുന്നേരം ആറിന് നടന്ന പൊതുയോഗത്തിൽ റവ. സി. വി. സൈമൺ വചന ശുശ്രൂഷ നിർവഹിച്ചു.