Kerala
പൊതുവിദ്യാലയങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം; മറിയാമ്മ ഉമ്മൻചാണ്ടി
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തണമെന്ന് മറിയാമ്മ ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
ജഗതി ഗവ. ഹൈസ്‌കൂളിൽ ഗാന്ധിജി സമദർശൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണവും വിദ്യാർഥികളെ അനുമോദിക്കുന്നതിന്റെ ഉദ്ഘാടനവും നിർവഹിക്കവെയാണ് മറിയാമ്മ ഉമ്മന്‍ചാണ്ടി സർക്കാരിനോട് ആവശ്യം മുന്നോട്ട് വച്ചത്.
മറിയാമ്മ ഉമ്മൻചാണ്ടി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഗാന്ധിജി സമദർശൻ ഫൗണ്ടേഷൻ അഖിലേന്ത്യാ സെക്രട്ടറി വേണു ഹരിദാസ് അധ്യക്ഷനായി. എഴുത്തുകാരൻ ഡോ.കായംകുളം യൂനുസ്, ജി.രാധാകൃഷ്ണൻ, പ്രഥമാധ്യാപിക മഞ്ജു, സ്റ്റാഫ് സെക്രട്ടറി റോയി, ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.