Kerala
തുടര്‍ഭരണ വിവാദത്തില്‍ കവി സച്ചിദാനന്ദന് പിന്തുണ അറിയിച്ച് ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
തിരുവനന്തപുരം: തുടര്‍ഭരണ വിവാദത്തില്‍ കവി സച്ചിദാനന്ദന് പിന്തുണ അറിയിച്ച് ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങള്‍ക്ക് മുന്പില് പണയം വക്കുന്നതാണെന്നും സച്ചിദാനന്ദന് മാഷ് അതിന് തയ്യാറായില്ല എന്നതാണ് കുറ്റമെന്നും ഗീവർഗീസ് കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങള്‍ക്ക് മുന്പില് പണയം വക്കുന്നതാണ്. സച്ചിദാനന്ദന് മാഷ് അതിന് തയ്യാറാവാതെ ജോര്‍ജ് ഓര്‍വെലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ”ചിന്താ കുറ്റം ‘ (thought crime ) ചെയ്തിരിക്കുന്നു. ചിന്തിക്കുന്നത് കുറ്റമാകുന്ന ആഗോള ക്രമത്തില്‍ ജാക്ക് രാന്‍സിയേ, ഹാര്‍ഡ്റ്റ്, നെഗ്രി, സിസെക് തുടങ്ങിയ ഇടതുപക്ഷ ചിന്തകരെ ഉദ്ധരിച്ചു മാഷ് വീണ്ടും ചിന്ത കുറ്റം ആവര്‍ത്തിച്ചിരിക്കുന്നു. ഇത് പൊറുക്കാവുന്നതിനും അപ്പുറത്താണ് ചിന്താകുറ്റകാര്‍ക്കൊപ്പം.