Kerala

ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ ന്യൂനപക്ഷം മാത്രമല്ല, ഭരണഘടനയും മതസ്വാതന്ത്ര്യവും: സിബിസിഐ അധ്യക്ഷന്‍

Posted on

കൊച്ചി: ഒഡീഷയില്‍ മലയാളി വൈദികരും കന്യാസ്ത്രീകളും അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

മലയാളി വൈദികരും കന്യാസ്ത്രീകളും ഒരു സുവിശേഷകനും മരണാനന്തര കുര്‍ബാനയ്ക്ക് ചെന്ന് തിരിച്ച് വരുമ്പോഴാണ് ആക്രമണം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇടവകയുടെ ജൂബിലിയെക്കുറിച്ച് ചര്‍ച്ച ചെയ്യലും ഉദ്ദേശമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സുവിശേഷകന്‍ ബൈക്കിലായിരുന്നു സഞ്ചരിച്ചത്. ആദ്യം സുവിശേഷകനായിരുന്നു പോയത്. തീവ്രവാദി ഗ്രൂപ്പെന്ന് വിളിക്കാന്‍ പറ്റുന്നവര്‍ ഇയാളെ തടയുകയും വണ്ടിയില്‍ നിന്നിറക്കി വാഹനത്തിന്റെ കാറ്റ് അഴിച്ചുവിടുകയും ചെയ്തു. പിടിച്ച് വലിച്ച് ഷര്‍ട്ട് കീറി, അസഭ്യം പറഞ്ഞു. ആക്രമിച്ചു. മൊബൈല്‍ വാങ്ങിച്ചുവെച്ചു. മതപരിവര്‍ത്തനത്തിന് വന്നതല്ലേയെന്ന് ചോദിച്ചു’, അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version