Kerala
ആര് വാഴണമെന്നും വീഴണമെന്നും തീരുമാനിക്കുന്നതില്‍ സഭയ്ക്കും പങ്കുണ്ട്; മാർ ആൻഡ്റൂസ് താഴത്ത്
തൃശ്ശൂര്‍: ആര് വാഴണമെന്നും വീഴണമെന്നും തീരുമാനിക്കുന്നതില്‍ സഭയ്ക്കും പങ്കുണ്ടെന്നും മതപരിവര്‍ത്തനം ആരോപിച്ച് തങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശ്ശൂര്‍ അതിരൂപതാ സമുദായ ജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ ജെ ബി കോശി കമ്മിഷനെ നിയോഗിച്ചു.
പക്ഷെ ആ റിപ്പോര്‍ട്ട് ഇപ്പോള്‍ എവിടെയാണ്. 288 ശുപാര്‍ശകള്‍ ഈ കമ്മിഷന് നല്കി. റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത് വിടാത്തതും ശുപാര്‍ശകള്‍ നടപ്പാക്കാത്തതും സര്‍ക്കാര്‍ കാട്ടുന്ന അവഗണനയാണ്.
നിയമ നിര്‍മ്മാണ സഭകളുടെ തെരഞ്ഞെടുപ്പ് അടുത്ത് നില്ക്കുമ്പോള് എല്ലാവരും വിവേകത്തോടെ പെരുമാറണമെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു