India
മണിപ്പൂര്‍ വീണ്ടും അശാന്തം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഇംഫാല്‍: മണിപ്പൂരില്‍ കുക്കി ആയുധധാരികളെന്ന് സംശയിക്കുന്നവര്‍ മെയ്‌തെയ് വിഭാഗത്തിലെ യുവാവിനെ കൊലപ്പെടുത്തുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മായംഗ്ലംബം ഋഷികാന്ത സിങ് ആണ് കൊല്ലപ്പെട്ടത്. വെടിയുതിര്‍ക്കും മുന്‍പേ കൈകൂപ്പി നിന്ന് കൊല്ലരുതെയെന്ന് ഇയാള്‍ യാചിക്കുന്നതും തൊട്ടുപിന്നാലെ ഇയാള്‍ വെടിയുതിര്‍ത്ത കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിന്റെ കൊലപാതകത്തോടെ സംസ്ഥാനത്ത് തുടര്‍ന്നുവരുന്ന സമാധാന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി.
കഴിഞ്ഞ കുറെമാസങ്ങളായി കലാപം നിലനിന്നിരുന്ന സംസ്ഥാനത്ത് പൊതുവെ കാര്യങ്ങള്‍ ശാന്തമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കൊലപാതകം ഉണ്ടായത്്. കലാപത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 13മുതല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ കൊലപാതകം നടന്നത്.