India

മണിപ്പൂരിൽ സൈനിക വാഹനത്തിന് നേരെ വെടിവെച്ച അക്രമികൾക്കായി തിരച്ചിൽ തുടരുന്നു

Posted on

മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ സൈനിക വാഹനത്തിന് നേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ സേന ആക്രമികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

കഴിഞ്ഞ ദിവസം വൈകുന്നേരം അസം റൈഫിൾസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു സംഭവിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്, ഈ സംഭവത്തെ ശക്തമായി അപലപിച്ചു.

ഇത്തരം അക്രമങ്ങൾ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും സമാധാനം നിലനിർത്താൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവസ്ഥലവും പരിസരപ്രദേശങ്ങളും സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version